
കാഞ്ഞങ്ങാട്:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ‘ഇനിയും മുന്നോട്ട്” പരിപാടി കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ചു. പൊതുവിദ്യഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ശനിയാഴ്ച നടന്ന സംഗമം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികൾ, പ്രഥമ അധ്യാപകർ, പി.ടി.എ / എം.പി.ടി.എ അധ്യക്ഷന്മാർ എന്നിവരെ പങ്കെടുപ്പിച്ചാണ് ജില്ലാതല സംഗമം.

വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി. രവീന്ദ്ര നാഥ് അവലോകനം നടത്തി. മനുഷ്യനെയും പ്രകൃതിയെയും മനസിലാക്കാനാവുന്ന വിദ്യാഭ്യാസം വേണം എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എം. രാജഗോപാൽ എം.എൽ.എ, നഗരസഭാ ചെയർമാൻ വി.വി രമേശൻ, വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു.കെ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ.വി പുഷ്പ, ഡി.ഇ.ഒ മാർ, കൈറ്റ് കോർഡിനേറ്റർമാർ,ഡയറ്റ് ഉദ്യോഗസ്ഥർ, എ.ഇ.ഒ മാർ, എസ്.എസ്.കെ, ബി.ആർ.സി ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
