കോട്ടയം: മണര്‍കാടിന് സമീപം ചാക്കില്‍ക്കെട്ടി കുഴിച്ചിട്ട നിലയില്‍ പതിനഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ഒരു സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവറായ പാലാ സ്വദേശി അജേഷ് പിടിയിലാണ്. മൂന്നു ദിവസം മുമ്പാണ് പെൺകുട്ടിയെ കാണാതായത്. വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണമാണ് ഡ്രൈവറായ അജേഷ് പിടിയിലായത്. മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ അവസാനമായി വിളിച്ചത് രാജേഷാണ്. അതിനാൽ പോലീസ് അജേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അപ്പോഴാണ് വീട്ടുകാരെയും, പോലിസിനേയും ഞെട്ടിക്കുന്ന രീതിയിൽ കൊലപാതക വിവരം അയാൾ പറഞ്ഞത്.
പെൺകുട്ടിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സ്ഥലവും അജേഷ് കാണിക്കുകയായിരുന്നു. സംഭവത്തിൽ നടുക്കംമാറാത്ത അവസ്ഥയിലാണ് നാട്ടുകാരും. കോട്ടയം ഡി.വൈ.എസ്.പി ആര്. ശ്രികുമാര്‍, ഈസ്റ്റ് സി.ഐ ടി.ആര് ജിജു, ഈസ്റ്റ് എസ്.ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുത്തു. ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. മൊബൈൽ ഫോൺ വഴി അജേഷ് നടത്തിയ പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മാനഭംഗശ്രമം നടന്നതായും സംശയിക്കുന്നു.
മകളുടെ പ്രായമുള്ള പതിനഞ്ചുകാരിയോട് പറയാൻ പാടില്ലാത്ത പലതും പറഞ്ഞു; വഴങ്ങാതെ വന്നതോടെ കൊന്ന് കുഴിച്ചുമൂടി പ്രതികാരം കട്ടി; നാടിനെ നടുക്കിയ കൊടും ക്രൂരത