ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും പീഡനം; യുവാവ് സെല്‍ഫി വീഡിയോ ഓണ്‍ ചെയ്തു വച്ച് ആത്മഹത്യ ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും പീഡനം;  യുവാവ് സെല്‍ഫി വീഡിയോ ഓണ്‍ ചെയ്തു വച്ച് ആത്മഹത്യ ചെയ്തു

ബംഗലൂരു :ഭാര്യയുടെയും യുവതിയുടെ വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്ന് യുവാവ് സെല്‍ഫി ക്യാമറ ഓണ്‍ ചെയ്ത് ആത്മഹത്യ ചെയ്തു. ഭാര്യയുടെ പരാതിയില്‍ പൊലീസ് പീഡിപ്പിച്ചതായും യുവാവ് വീഡിയോയില്‍ ആരോപിച്ചു. ബംഗലൂരുവിലെ ശ്രീരാംപുര സ്വദേശി ഭരതാണ് ഭാര്യ മഞ്ചേശ്വരിയുടെയും യുവതിയുടെ വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

കുടുംബത്തില്‍ നിന്ന് മാറി മറ്റൊരു വീട് വാടകയ്‌ക്കെടുത്ത് താമസിക്കാന്‍ മഞ്ചേശ്വരി യുവാവിനെ എപ്പോഴും നിര്‍ബന്ധിക്കാറുണ്ടായിരുന്നു. എന്നാല്‍ രോഗിയായ അമ്മയെ വിട്ട് നില്‍ക്കുവാന്‍ ഭരത് ഒരുക്കമായിരുന്നില്ല. ഇതിനെ ചൊല്ലി ഭരതും ഭാര്യയും തമ്മില്‍ വീട്ടില്‍ വഴക്ക് സ്ഥിരമായിരുന്നു. ഇതേ തുടര്‍ന്ന് മഞ്ചേശ്വരി ഒരു വയസ്സുള്ള മകനേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. ഭാര്യയുടെ മാതാപിതാക്കളും യുവാവിനോട് വേറെ വീടെടുത്ത് താമസിക്കാന്‍ നിര്‍ബന്ധിച്ചു.

എന്നാല്‍ ഇതിന് ഭരത് ഒരുക്കമല്ലെന്ന് ഉറപ്പായപ്പോള്‍ മഞ്ചേശ്വരി ഭരതിനെതിരെ പൊലീസില്‍ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി. ഇതേ തുടര്‍ന്ന് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതായും മറ്റൊരു വീടെടുത്ത് താമസിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായും യുവാവ് വീഡിയോയില്‍ പറയുന്നു. ഭാര്യവീട്ടുകാരുടെ കൈയ്യില്‍ നിന്നും പണം വാങ്ങിയാണ് പൊലീസ് ഇത്തരത്തില്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്നും യുവാവ് വീഡിയോയില്‍ ആരോപിക്കുന്നു. തന്റെ മകന് താനില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും കുട്ടിയെ ഭാര്യാവീട്ടുകാര്‍ ബലമായ കൈവശം വെച്ചിരിക്കുകയാണെന്നും ഭരത് വീഡിയോയില്‍ പറയുന്നുണ്ട്.

0Shares