ബീവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് അവധി നല്‍കണം; പനിബാധിച്ചവരും മദ്യം വാങ്ങനാനെത്തുന്നുണ്ടെന്ന് ജീവനക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing ബീവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് അവധി നല്‍കണം; പനിബാധിച്ചവരും മദ്യം വാങ്ങനാനെത്തുന്നുണ്ടെന്ന് ജീവനക്കാര്‍

കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ബീവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് അവധി നല്‍കണമെന്ന ആവശ്യവുമായി ജീവനക്കാര്‍. നിപ്പാ വൈറസ് ബാധ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ജീവനക്കാര്‍  രംഗത്തെത്തിയിരിക്കുന്നത്. ആരോഗ്യമന്ത്രി, എക്സൈസ് മന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍, കോഴിക്കോട് ജില്ലാ കലക്ടര്‍, കെ.എസ്.ബി.സി റീജ്യണല്‍ മാനേജര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. ജീവനക്കാര്‍ക്കിടയില്‍ വലിയ ഭീതിയാണ് നിലനില്‍ക്കുന്നത്. മെഡിക്കല്‍ കോളേജുകളില്‍ നിന്നും മറ്റുമുള്ള രോഗികളോടൊപ്പം ബസില്‍ യാത്രചെയ്യേണ്ട സാഹചര്യം ജീവനക്കാരില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ജീവനക്കാര്‍ പറയുന്നു. പലഭാഗത്തുനിന്നും വരുന്ന ആളുകളാണ് ഉപഭോക്താക്കളായി ദിവസവും ഷോപ്പുകളില്‍ എത്തുന്നത് ഇത് ജീവനക്കാര്‍ക്കിടയില്‍ വൈറസ് ബാധ പടരാന്‍ ഇടയാക്കുമെന്നും ജീവനക്കാര്‍ ആശങ്കയിലാണെന്നും ജീവനക്കാര്‍ പറയുന്നു. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോടതിക്കും അവധി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ കെ.സി.ബി.സി ഔട്ട്ലെറ്റുകള്‍ക്കും ഓഫീസുകള്‍ക്കും അവധി നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.

0Shares