ബിവറേജസ് ഷോപ്പില്‍ നിന്നും മദ്യം വാങ്ങി വീട്ടിലെത്തിച്ച ശേഷം ഫ്രൂട്ടി കുപ്പികളിലാക്കി വിൽക്കുന്നവർ പിടിയിലായി

  • Post category:news
  • Reading time:1 min read
You are currently viewing ബിവറേജസ് ഷോപ്പില്‍ നിന്നും മദ്യം വാങ്ങി വീട്ടിലെത്തിച്ച ശേഷം ഫ്രൂട്ടി കുപ്പികളിലാക്കി വിൽക്കുന്നവർ പിടിയിലായി

വീടിനുള്ളില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയ സുഹൃത്തുക്കള്‍ പിടിയില്‍. ബിവറേജസ് ഷോപ്പില്‍ നിന്നും മദ്യം വാങ്ങി വീട്ടിലെത്തിച്ച ശേഷം ഫ്രൂട്ടി മാറ്റി സോഫ്റ്റ് ഡ്രിങ്കുകളുടെ ചെറിയ ഒഴിഞ്ഞ കുപ്പികളിലും നിറച്ച്‌ ആവശ്യക്കാര്‍ക്ക് വലിയ വിലയ്ക്ക് വില്‍പ്പന നടത്തി വരികയായിരുന്നു.

കരീപ്ര സ്വദേശികളായ സുബ്രു എന്ന വിളിക്കുന്ന സുബ്രമണ്യന്‍, മധു എന്നിവരാണ് എഴുകോണ്‍ പോലീസിന്‍റെ പിടിയിലായത്. പ്രതികളുടെ വീട്ടില്‍ നിന്നും ചെറിയ സോഫ്‌റ്റ് ഡ്രിങ്ക് കുപ്പികളില്‍ നിറച്ച മദ്യവും കണ്ടെടുത്തു. എഴുകോണ്‍ എസ്‌.ഐ ബാബു കുറുപ്പ്, സി‌.പി.ഒമാരായ അനീഷ്, അരുണ്‍ കെ. എന്നിവരടുങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

0Shares