കാസര്‍കോട്: കെ.സി.ബി.ടി. ബസ് ഉടമ കെ.സി. മാഹിന്‍ ഹാജിയുടെ പത്താം ചരമവാര്‍ഷികം ജില്ലാ അസോസിയേഷന്റെയും ബസ് ഓണേര്‍സ് സഹകരണ സംഘത്തിന്റെയും നേതൃത്വത്തില്‍ ആചരിച്ചു. മുന്‍ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന് പ്രസിഡണ്ടും കാസര്‍കോട് താലൂക്ക് ബസ് ട്രാന്‍സ്പോര്‍ട്ട് ഓണേര്‍സ് സഹകരണസംഘം പ്രസിഡണ്ടുമായിരുന്നു മാഹിന്‍ ഹാജി. ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ് അദ്ധ്യക്ഷനായി.
ജില്ലാ ജനറല്‍ സെക്രട്ടറി സത്യന് പൂച്ചക്കാട് സ്വാഗതം പറഞ്ഞു. കെ. ശങ്കര നായക്ക്, പി.എ. മുഹമ്മദ്കുഞ്ഞി, സി.എ. മുഹമ്മദ്കുഞ്ഞി, കെ. ഗീത, കെ.കെ. തമ്പാന് നായര്‍, ബഷീര്‍, ജനാര്ദ്ദനന്, ഹമീദ്, പി. സാവിത്രി എന്നിവര്‍ പ്രസംഗിച്ചു. സുരേഷ് നന്ദിയും പറഞ്ഞു.
പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന് മുന്‍ ജില്ലാ പ്രസിഡണ്ടായിരുന്ന കെ.സി. മാഹിന്‍ ഹാജിയുടെ പത്താം ചരമവാര്‍ഷികം ആചരിച്ചു