പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സാധിക്കാത്ത വിധം അഴുകിയ നിലയില്‍ മൃതദേഹം: ജവാന്‍ മരിച്ചതെങ്ങനെ? ദുരൂഹതയേറുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സാധിക്കാത്ത വിധം അഴുകിയ നിലയില്‍ മൃതദേഹം: ജവാന്‍ മരിച്ചതെങ്ങനെ? ദുരൂഹതയേറുന്നു.

തിരുവനന്തപുരം: നാസിക്കില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി ജവാന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സൈനികനെ നാസിക്കില്‍ സൈനിക താവളത്തിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു വെബ് പോര്‍ട്ടലില്‍ നല്‍കിയ അഭിമുഖത്തില്‍ മേലുദ്യോഗസ്ഥരുടെ തൊഴില്‍ പീഡനത്തെക്കുറിച്ച് പറഞ്ഞിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം 25 നാണ് റോയി മാത്യുവിന്റെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ഇതില്‍ ദുരൂതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. റോയി മാത്യുവിന്റെ ശരീരത്തില്‍ അടിയേറ്റപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റീപോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുകയായിരുന്നു. റീപോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി ജവാന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

രാവിലെ എട്ടരയോടെ കേരളത്തിലെത്തിച്ച മൃതദേഹം റീപോസ്റ്റ്മോര്‍ട്ടം ചെയ്യണമെങ്കില്‍ ബിഎസ്എഫ് സൈനിക കമാന്റില്‍ നിന്നും അനുമതി വേണമെന്ന ബി.എസ്.എഫിന്റെ ആവശ്യം ബന്ധുക്കള്‍ നിരസിച്ചു. ഇതേ തുടര്‍ന്ന് ഒരുമണിക്കൂറോളം മൃതദേഹം എയര്‍പോര്‍ട്ടില്‍ സൂക്ഷിക്കേണ്ടി വന്നു. തുടര്‍ന്ന് വിട്ടുകിട്ടിയ മൃതദേഹവുമായി വന്ന ആംബുലന്‍സ് ചാക്ക റോഡില്‍ വെച്ച് ബിഎസ്എഫ് തടയുകയായിരുന്നു. അനുമതി ലഭിച്ചിട്ടില്ലെന്നും മൃതദേഹം ബിഎസ്എഫ് ക്യാമ്പിലേക്ക് കൊണ്ടുപോകണമെന്നും ബിഎസ്എഫ് ആവശ്യപ്പെട്ടു. പിന്നീടാണ് ബന്ധുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് റീപോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുകയായിരുന്നു. ദേശീയ പതാക പുതപ്പിക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്നും മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു. പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ കഴിയാത്ത വിധം ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം. മേലുദ്യോഗസ്ഥരുടെ പീഡനങ്ങള്‍ വിവരിക്കുന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്ന് റോയി മാത്യു ആത്മഹത്യ ചെയ്തതാണെന്നാണ് സൈന്യം അറിയിച്ചത്.

0Shares