പാമ്പ് ചുറ്റി വരിഞ്ഞ ഈ ഫോണിന്റെ വില 2.3 കോടി രൂപ…!

  • Post category:news
  • Reading time:1 min read
You are currently viewing പാമ്പ് ചുറ്റി വരിഞ്ഞ ഈ ഫോണിന്റെ വില 2.3 കോടി രൂപ…!

ചൈന: ലോകത്തിലെ ഏറ്റവും വിലയേറിയ ഫോണ്‍ നിര്‍മ്മിച്ച് ആഢംബര ഫോണ്‍ നിര്‍മ്മിതാക്കളായ വെര്‍തു. സാധാരണ സ്മാര്‍ട്ട് ഫോണില്‍ നിന്നും വ്യത്യസ്തമായ ഡിസൈനിങ്ങാണ് വെര്‍തു നിര്‍മ്മിച്ച പുത്തന്‍ സ്മാര്‍ട്ട് ഫോണിന്റെത്. 288 ഭാഗങ്ങളുള്ള ഈ സ്മാര്‍ട് ഫോണിന്റെ സിസൈന്‍ വെര്‍തുവിന്റെ സിഗ്നേച്ചര്‍ രൂപമായ സര്‍പ്പം ചുറ്റിവരിഞ്ഞ നിലയിലാണുള്ളത്. 439 മാണിക്യക്കല്ലുകള്‍ കൊണ്ടാണ് ഈ സര്‍പ്പത്തെ നിര്‍മ്മിച്ചിരിക്കുന്നത്. സര്‍പ്പത്തിന്റെ പച്ച കണ്ണ് അസ്സല്‍ മരതകം കൊണ്ടുള്ളതും. 2.3 കോടി രൂപയാണ് ഇതിന്റെ വില.

സാധാരണ ഫോണിന്റെ ഫീച്ചര്‍ പോലും ഈ സ്മാര്‍ട്ട് ഫോണിനില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ചൈനീസ് ഇ-കൊമേഴ്സ് സൈറ്റില്‍ നിന്നും ഈ ഫോണ്‍ ആവശ്യക്കാര്‍ക്ക് വാങ്ങാനാകും. കൂടുതലായി 145 ഡോളര്‍ കൂടി നല്‍കിയാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള അവസരവുമുണ്ട്. രണ്ട് ഇഞ്ച് 240-320 ടിഎഫ്ടി എല്‍സിഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ടച്ച് സ്‌ക്രീനില്ല. രണ്ട് ജിബി റാമും 16 ജിബി റോമുമുള്ള ഫോണില്‍ അഞ്ചര മണിക്കൂര്‍ ബാറ്ററി കപ്പാസിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ അത്യഡംബരഫോണുകളില്‍ എട്ട് എണ്ണം മാത്രമാണ് കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്.

0Shares