
ഈ ലോകകപ്പില്‍ എതിരാളികള്‍ ഏറ്റവുമധികം സൂക്ഷിക്കേണ്ട ടീം ഇന്ത്യയാണെന്ന് പ്രമുഖ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ മുന്നറിയിപ്പ്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത് ഭുവിയും ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ്. ഭുവിയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ഏകദിന ലോകകപ്പ് കൂടിയാണിത്. 2015ല്‍ സെമി ഫൈനല്‍ വരെയെത്തിയ സംഘത്തില്‍ അദ്ദേഹവുമുണ്ടായിരുന്നു. അന്നു സിഡ്നിയില്‍ നടന്ന സെമിയില്‍ ഓസ്ട്രേലിയയോട് ഇന്ത്യ 95 റണ്‍സിനു തോല്‍ക്കുകയായിരുന്നു.

ഇത്തവണ വിരാട് കോലിക്കു കീഴില്‍ ശക്തമായ സംഘത്തെയാണ് ലോകകപ്പില്‍ ഇന്ത്യ ഇറക്കുന്നത്. ലോക റാങ്കിങില്‍ രണ്ടാംസ്ഥാനത്തു നില്ക്കുന്ന ഇന്ത്യ തങ്ങളുടെ മൂന്നാം ലോക കിരീടമാണ് ഇംഗ്ലണ്ടില്‍ ലക്ഷ്യമിടുന്നത്. മികച്ച പേസ് ബൗളിങ് ബാറ്റിങായിരുന്നു നേരത്തേയുള്ള ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തെങ്കില്‍ ലോകകപ്പില്‍ പേസ് ബൗളിങ് നിരയെയും എതിരാളികള്‍ക്കു ഭയക്കേണ്ടി വരുമെന്നു ഭുവി മുന്നറിയിപ്പ് നല്കുന്നു. കഴിഞ്ഞ ലോകകപ്പിനു ശേഷം സ്വന്തം ബൗളിങും ഏറെ മെച്ചപ്പെടുത്തിയതായി താരം പറഞ്ഞു.
പേസിനൊപ്പം സ്ലോ ബോള്‍, നക്കിള്‍ ബോള്‍ എന്നിവയടക്കം ബൗളിങിലെ വൈവിധ്യത്തിന്റെ കാര്യത്തിലും താന്‍ ഏറെ മുന്നേറിക്കഴിഞ്ഞു. ബൗളിങില്‍ മാത്രമല്ല ഫിറ്റ്നസിലും താന്‍ ബഹുദൂരം മുന്നേറിയതായും ഭുവി കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിലെ പിച്ച് ഇംഗ്ലണ്ടിലെ പിച്ച് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വളരെയധികം ഫ്ളാറ്റായി മാറിക്കഴിഞ്ഞതായി ഭുവി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതു ഇന്ത്യക്കു തിരിച്ചടിയാവില്ല. ഇന്ത്യന്‍ ബൗളിങ് നിരയെ തീര്‍ച്ചയായും എതിരാളികള്‍ ഭയക്കും. കാരണം ആദ്യ ഓവറുകളില്‍ മാത്രമല്ല ഡെത്ത് ഓവറുകളിലും മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ളവരാണ് ബൗളര്‍മാര്‍. ഒരു പ്രത്യേക ദിവസം ബൗളര്‍മാര്‍ എങ്ങനെ തങ്ങളുടെ തന്ത്രങ്ങള്‍ നടപ്പിലാക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ വിജയസാധ്യതകളെന്നും ഭുവി വിശദമാക്കി.
