Categories
പത്രം ബഹിഷ്‌കരിക്കണം എന്ന് എറണാകുളം ബാര്‍ അസോസിയേഷന്റെ നിര്‍ദേശം.
Trending News

കൊച്ചി: കോടതികളിലെ മാധ്യമ വിലക്കിനെ ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അഭിഭാഷകര്‍ പത്രം ബഹിഷ്‌കരിക്കണം എന്ന് എറണാകുളം ബാര്‍ അസോസിയേഷന്റെ നിര്‍ദേശം. രണ്ടുദിവസം മുമ്പ് ചേര്‍ന്ന യോഗത്തില്‍ ഏഴു തീരുമാനങ്ങള്‍ ബാര്‍ അസോസിയേഷന്‍ കൈകൊണ്ടിരുന്നു. ഈതീരുമാന പ്രകാരം ശനിയാഴ്ച്ച മുതല്‍ പത്രം ബഹിഷ്‌കരിക്കണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ നിര്‍ദ്ദേശം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള നോട്ടീസും പുറത്തിറക്കിയിരിക്കകയാണ് ബാര്‍ അസോസിയേഷന്‍. അഭിഭാഷകര്‍ക്കെതിരെ മാധ്യമ പ്രവര്‍ത്തകര്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനാലാണ് ബാര്‍ അസോസിയേഷന്‍ ഈ തീരുമാനം എടുക്കാന്‍ കാരണമെന്നാണ് പുറത്തുവരുന്നറിപ്പോര്‍ട്ട്.
Also Read
Sorry, there was a YouTube error.