പണ കുടുക്കയിലെ നാണയത്തുട്ടുകള്‍ ദുരിതാശ്വാസ നിധിയിലേക്ക്; അഭിമാനമായി അഭിമന്യു

  • Post category:local news
  • Reading time:1 min read
You are currently viewing പണ കുടുക്കയിലെ നാണയത്തുട്ടുകള്‍ ദുരിതാശ്വാസ നിധിയിലേക്ക്; അഭിമാനമായി അഭിമന്യു

കാഞ്ഞങ്ങാട്: പണ കുടുക്കയിലെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അഭിമാനമായി വിദ്യാര്‍ത്ഥി. മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂള്‍ ഏഴാം ക്ലാസ് കാരന്‍ പി.എസ്. അഭിമന്യുവാണ് നല്‍കിയത്. നെല്ലിക്കാട്ടുള്ള കരാട്ടെ പരിശീലകനായ പവിത്രന്റെയും കാഞ്ഞങ്ങാട് നഗരസഭ സാന്ത്വനം വളണ്ടിയറായ സിന്ധുവിന്റെയും മകനാണ്. പഠനയാത്രയ്ക്കു വേണ്ടി സ്വരുകൂട്ടിയ നാണയത്തുട്ടുകള്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന് പ്രളയബാധിതരെ സഹായിക്കാന്‍ കൈമാറിയത്. അഭിമന്യുവിന്റെ നന്മ നിറഞ്ഞ പ്രവൃത്തിയെ അധ്യാപകരും വിദ്യാര്‍ഥികളും അഭിനന്ദിച്ചു. ക്ലാസ് ടീച്ചര്‍ പി.ശ്രീകല, അനുജന്‍ പി.എസ്.ഷാരോണ്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

0Shares