Categories
പട്ടിയിറച്ചികൊണ്ട് വിളമ്പുന്നത് മട്ടൻ ബിരിയാണിയോ…?
Trending News




Also Read
ഹൈദരാബാദ്: ഹൈദരാബാദിലെ ഹോട്ടലില്‍ വിതരണം ചെയ്യുന്നത് പട്ടി ബിരിയാണെന്നു വാട്‌സ്ആപ്പിലൂടെ പ്രരിപ്പിച്ച യുവാവ് അറസ്റ്റില്‍. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച എംബിഎ വിദ്യാര്‍ത്ഥി വലഭോജു ചന്ദ്രമോഹന്‍ ആണ് പിടിയിലായത്. ഡിസംബര്‍ 13നാണ് മട്ടന്‍ ബിരിയാണി എന്ന പേരിൽ പട്ടിയിറച്ചിയാണ് ഉപയോഗിക്കുന്നതെന്ന വാര്‍ത്ത ചന്ദ്രമോഹന്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചത്. നിമിഷ നേരം കൊണ്ട് വാര്‍ത്ത വൈറലാവുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ എത്തി റെയ്ഡ് നടത്തുകയും ഹോട്ടല്‍ അടച്ചു പൂട്ടുകയും ചെയ്തിരുന്നു. എന്നാല്‍ അതിനു ശേഷം നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ പട്ടിയിറച്ചി ഉപയോഗിച്ചിട്ടില്ലെന്നു കണ്ടെത്തി.
ഹോട്ടലുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. തന്റെ സുഹൃത്തുക്കളെ ഭയപ്പെടുത്താനാണ് അവര്‍ സ്ഥിരമായി കയറാറുള്ള ഹോട്ടലിനെതിരെ ഇത്തരമൊരു പോസ്റ്റിട്ടതെന്നാണ് ഇയാളുടെ വാദം. സംഭവത്തില്‍ ഇയാള്‍ക്കെതിരെ ഐ .പി.സി 290, 500 ഐ.ടി ആക്ടിലെ 66(ഡി) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
Sorry, there was a YouTube error.