Categories
നോട്ട് മാറ്റിയെടുക്കുന്നതിന് കൂടുതല്‍ നിയന്ത്രണം.
Trending News

Also Read
ന്യൂഡല്‍ഹി: അസാധുവാക്കിയ 500-ന്റെയും 1000-ത്തിന്റെയും കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് അധികൃതര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് പ്രഖ്യാപിച്ചിരുന്ന 4500 രൂപ എന്ന പരിധി 2000 ആയി കുറച്ചു. ഒരാള്‍ക്ക് 2000 രൂപ മാത്രമേ ബാങ്കില്‍നിന്നു നേരിട്ടു മാറ്റി വാങ്ങാനാകൂ. കര്‍ഷകര്‍ക്ക് ആഴ്ചയില്‍ 25,000 രൂപവരെ അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാം.
വിള ഇന്‍ഷുറന്‍സ്പ്രീമിയം അടയ്ക്കാന്‍ 15 ദിവസം കൂടി സമയ പരിധി അനുവദിക്കും. വിവാഹാവശ്യങ്ങള്‍ക്കായി രണ്ടര ലക്ഷം രൂപ ബാങ്കില്‍ നിന്ന് പിന്‍വലിക്കാം. പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനു കൂടുതല്‍ പേര്‍ക്ക് അവസരം ഒരുക്കുന്നതിനു വേണ്ടിയാണ് നോട്ട് മാറ്റിയെടുക്കാവുന്ന പരിധി കുറച്ചതെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി അറിയിച്ചു. രാജ്യത്ത് കറന്‍സി ദൗര്‍ലഭ്യമില്ലെന്നും രാപ്പകല്‍ ഭേദമെന്യേ നോട്ട് അച്ചടിക്കുന്ന പ്രസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Sorry, there was a YouTube error.