ദുരൂഹ സാഹചര്യത്തില്‍ കര്‍ണാടക സ്വദേശിനി മരിച്ചനിലയില്‍; കാമുകനെ പോലിസ് തിരയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ദുരൂഹ സാഹചര്യത്തില്‍ കര്‍ണാടക സ്വദേശിനി മരിച്ചനിലയില്‍; കാമുകനെ പോലിസ് തിരയുന്നു

കാസര്‍കോട്: വിദ്യാനഗര്‍ ചാല റോഡിലുള്ള മുറിയില്‍ കര്‍ണാടക സ്വദേശിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശിയായ ചന്ദ്രന്റെ ഒപ്പം താമസിച്ചിരുന്ന സരസുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂട്ടയിട്ട വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കര്‍ണാടക ഹൂബ്ലി സ്വദേശിനിയാണ് സരസു. ഇന്റര്‍ലോക്ക് പാകുന്ന തൊഴിലാളിയായ ചന്ദ്രന്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച സ്ഥാപന ഉടമയുടെ കൈയ്യില്‍ മുറിയുടെ താക്കോല്‍ നല്‍കിയ ശേഷം നാട്ടിലേക്ക് പുറപ്പെട്ടിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് മടങ്ങിയെത്താമെന്നും അറിയിച്ചാണ് പോയത്. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും മടങ്ങി എത്താത്തതിനെ തുടര്‍ന്ന് ഉടമ ചന്ദ്രന്റെ ഫോണില്‍ ഉടമ ബന്ധപ്പെട്ടു. സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു ഫോണ്‍.ഇതേ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ പണി സാധനങ്ങള്‍ എടുക്കാനായി ഉടമ മുറിയിലെത്തി തുറന്നു നോക്കിപ്പോഴാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ വിദ്യാനഗര്‍ പോലീസില്‍ വിവരമറിയിച്ചു. മരണത്തില്‍ ദുരൂഹതയുയര്‍ന്നതോടെ വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണം കൊലപാതകമാണെന്ന നാട്ടുകാരുടെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അതേസമയം ചന്ദ്രന്‍ കൊലപാതകം നടത്തി ഒളിവില്‍ പോയതായാണ് പോലിസ് സംശയിക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹകരണത്തോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

0Shares