ദില്ലി: ദില്ലിയില്‍ അപ്പാര്‍ട്ട്മെന്റിന് തീപ്പിടിച്ച് താമസക്കാരായ മൂന്ന് പേര് മരിച്ചു. പത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നോര്‍ത്ത് ദില്ലിയിലെ ഷാഹ്ദരയിലെ അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. അപ്പാര്‍ട്ട്മെന്റിന്റെ പാര്‍ക്കിങ്ങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക്ക് റിക്ഷയില്‍ നിന്ന് തീപടരുകയായിരുന്നെന്നാണ് അധിക്യതര്‍ അറിയിച്ചത്.ഷോര്‍ട്ട് സര്‍ക്ക്യൂട്ട് മൂലം റിക്ഷയിലുണ്ടായ തീ പിന്നീട് കെട്ടിടത്തിലേക്കും പടരുകയായിരുന്നു. കെട്ടിടത്തിലെ ഏതാനും മുറികളും വസ്്തുക്കളും പൂര്‍ണമായും കത്തിനശിച്ചു. പോലീസും അഗ്നിശമന സേനാംഗങ്ങളും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്ട്ടത്തിനയിച്ചിരിക്കകയാണ്.
ദില്ലിയിലെ അപ്പാര്‍ട്ട്മെന്റിന് തീപ്പിടിത്തം.
- Post published:02/11/2016
- Post category:news
- Reading time:1 min read
You Might Also Like
ബി.ജെ.പിയിലേക്കെന്ന് സോഷ്യല്‍ മീഡിയയിലൂടെ നുണ പ്രചരണം: നിയമനടപടിയുമായി പി. ജയരാജന്
സദാചാര ഗുണ്ടായിസം വീണ്ടും; അരീക്കോട്ട് കള്ളന്മാരെന്നാരോപിച്ച് യുവാക്കളെ മര്‍ദ്ദിച്ചു.