Categories
news

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്: പൊതുഗതാഗതം തടസപ്പെട്ടു.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് ശക്തമായതിനെ തുടര്‍ന്ന് പൊതുഗതാഗതം തടസപ്പെട്ടു. 94 ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. രണ്ട് സര്‍വീസുകള്‍ റദ്ദാക്കുകയും 16 ട്രെയിനുകളുടെ സമയക്രമം പുന:ക്രമീകരിക്കുകയും ചെയ്തതായി നോര്‍ത്തേണ്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളെയും മൂടല്‍മഞ്ഞ് പ്രതികൂലമായി ബാധിച്ചു.


ഡല്‍ഹിയില്‍ നിന്നുള്ള ആറ് രാജ്യാന്തരവും ഏഴ് ആഭ്യന്തര വിമാനങ്ങളും വൈകി പുറപ്പെടുകയും ഒരു ആഭ്യന്തര സര്‍വീസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. മൂടല്‍മഞ്ഞ് ഡല്‍ഹി-ഗുഹാവത്തി റൂട്ടിലെ സര്‍വീസുകളെ ബാധിച്ചതായും യാത്രക്കാര്‍ പുതുക്കിയ ഷെഡ്യൂള്‍ പരിശോധിക്കണമെന്നും ജെറ്റ് എയര്‍വേസ് അധികൃതർ അറിയിച്ചു. കനത്ത മഞ്ഞിനെ തുടര്‍ന്ന് ബുധനാഴ്ച 21 ട്രെയിനുകള്‍ റദ്ദാക്കുകയും 81 എണ്ണത്തിന്റെ സമയക്രമം മാറ്റുകയും ചെയ്തിരുന്നു.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *