‘ഡ്രാമാ’; രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലുള്ള പുതിയ ചിത്രം പ്രഖ്യാപിച്ചു;പടം മോഹന്‍ലാലിൻ്റെ മാജിക്കെന്ന് രഞ്ചിത്ത്

  • Post category:news
  • Reading time:1 min read
You are currently viewing ‘ഡ്രാമാ’; രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലുള്ള പുതിയ ചിത്രം പ്രഖ്യാപിച്ചു;പടം മോഹന്‍ലാലിൻ്റെ മാജിക്കെന്ന് രഞ്ചിത്ത്

കൊച്ചി: രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലുള്ള പുതിയ ചിത്രത്തിൻ്റെ പേര് പ്രഖ്യപിച്ചു. ഡ്രാമാ എന്നാണ് പുതിയ ചിത്രത്തിൻ്റെ പേര്. ഫെയ്സ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ചിത്ത്രിന്റെ പേരും പോസ്റ്ററും പങ്കുവച്ചത്. വര്‍ണചിത്ര ഗുഡ്ലൈന്‍സ് പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ ലിലിപാഡ് മോഷന്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. ഒട്ടനനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിന്റെ അവസാന ചിത്രം ലോഹമായിരുന്നു.
ചിത്രത്തിന്റെ പേര് പുറത്തുവിടുന്ന കാര്യം ഇന്നലെ തന്നെ മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് പേര് പുറത്തുവിട്ടത്. ഇംഗ്ലീഷ്, മലയാളം അക്ഷരങ്ങളില്‍ കൗതുകമുണര്‍ത്തുന്ന ടൈറ്റിംലിംഗ് ആണ് ചിത്രത്തിന്റേത്. മോഹന്‍ലാലിന്റെ പുതിയ മാജിക്ക് എന്നും പേരിനൊപ്പം പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വാഗ്ദാനമുണ്ട്. എന്നാല്‍ പുറത്തെത്തിയ പോസ്റ്ററില്‍ മോഹന്‍ലാല്‍ ഇല്ല. മെയ് 14ന് ലണ്ടനിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ലില്ലിപാഡ് മോഷന്‍ പിക്‌ചേഴ്‌സിൻ്റെയും ബാനറില്‍ എംകെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കനിഹ, കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിംഗ് പ്രശാന്ത് നാരായണന്‍.

0Shares