ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും ലോകസഭാംഗവുമായ മനോജ് തിവാരിയുടെ വീട് ആക്രമിച്ച് കവര്‍ച്ച നടത്തി. നോര്‍ത്ത്-ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള എം.പിയാണ് മനോജ് തിവാരി. പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. പത്തോളം ആളുകളാണ് ഡല്‍ഹിയിലെ മനോജ് തിവാരിയുടെ വീട് ആക്രമിച്ച ശേഷം മോഷണം നടത്തിയത്. 
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് തിവാരി ആരോപിച്ചു.