ജിഷ്ണുവിന്റെ മരണം; കുറ്റക്കാരെ ശിക്ഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്.

  • Post category:news
  • Reading time:1 min read
You are currently viewing ജിഷ്ണുവിന്റെ മരണം; കുറ്റക്കാരെ ശിക്ഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്.

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജില്‍ മരണപ്പെട്ട വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ സെക്രട്ടേറിയേറ്റില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കുറ്റക്കാരെ ശിക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ജിഷ്ണുവിന്റെ അമ്മ മഹിജ മാധ്യമങ്ങളോട് പറഞ്ഞു.


മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ജിഷ്ണുവിന്റെ ബന്ധുക്കള്‍ അഞ്ച് ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം നല്‍കി. ജിഷ്ണുവിന്റെ മരണം അന്വേഷിച്ചതില്‍ വീഴ്ച പറ്റിയെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി, കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ നടപടി എടുക്കുക, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ ഉന്നയിച്ചത്. കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യത്തിന് എതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇവരെ അറിയിച്ചു.

0Shares