ചെമ്മനാട്: ജനഗണമനയുടെ ധ്വനികളുയര്‍ന്നു എന്ന ഗാനവുമായി ഹൈസ്കൂള്‍ വിഭാഗം ദേശഭക്തിഗാനത്തില്‍ അജയ്യരായി രേവതിയും സംഘവും. വാശിയേറിയ മത്സരത്തിലാണ് ജി.എച്ച് എസ്.എസ്. സൗത്ത് തൃക്കരിപ്പൂര്‍ വിജയം കൊയ്തത്. അപര്‍ണ്ണ ഗൗരി കൃഷ്ണ, രേവതി രാമചന്ദ്രന്, അമയ ഗോപിക, ശീന, ദേവിക എന്നിവരാണ് ടീം അംഗങ്ങള്‍.
ആദ്യമായാണ് ദേശഭക്തിഗാനത്തില്‍ സംസ്ഥാന മല്‍സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടുന്നത്. സഞ്ജയ് ബാബു പിലിക്കോട് ആണ് ഗാനം ചിട്ടപ്പെടുത്തിയത്.
ജനഗണമനയുടെ ധ്വനികളുയര്‍ന്നു; ദേശഭക്തിഗാനത്തില്‍ രേവതിയും സംഘവും തന്നെ