ചെര്‍ക്കളം അബ്ദുല്ലയുടെ ഖബറടക്കം വൈകിട്ട് 6 മണിക്ക് ചെര്‍ക്കളം വലിയ മുഹിയുദ്ധീന്‍ ജുമാ മസ്ജിദില്‍ നടത്തും

  • Post category:news
  • Reading time:1 min read
You are currently viewing ചെര്‍ക്കളം അബ്ദുല്ലയുടെ ഖബറടക്കം വൈകിട്ട് 6 മണിക്ക് ചെര്‍ക്കളം വലിയ മുഹിയുദ്ധീന്‍ ജുമാ മസ്ജിദില്‍ നടത്തും

കാസര്‍കോട്: ഇന്ന് രാവിലെ അന്തരിച്ച മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സമുന്നത നേതാവുമായ ചെര്‍ക്കളം അബ്ദുല്ലയുടെ മൃതദേഹം ഇന്ന് വൈകിട്ട് ആറു മണിക്ക് ചെര്‍ക്കളം വലിയ മുഹിയുദ്ധീന്‍ ജുമാ മസ്ജിദില്‍(കണ്ടത്തില്‍ പള്ളി) ഖബറടക്കും. മരണവാര്‍ത്തയറിഞ്ഞ് നൂറുകണക്കിനാളുകളാണ് ചെര്‍ക്കളം അബ്ദുല്ലയുടെ വസതിയില്‍ തടിച്ചുകൂടിയിരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ,കെപിഎ മജീദ്,പികെ കുഞ്ഞാലികുട്ടി അടക്കമുള്ള നേതാക്കള്‍ മരണവിവരമറിഞ്ഞ് കാസര്‍ഗോഡേക്ക് തിരിച്ചിട്ടുണ്ട്.

0Shares