ചെരിപ്പിനുള്ളില്‍ വെച്ച് കഞ്ചാവ് കടത്താന്‍ ശ്രമം; കണ്ണൂർ വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing ചെരിപ്പിനുള്ളില്‍ വെച്ച് കഞ്ചാവ് കടത്താന്‍ ശ്രമം; കണ്ണൂർ വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

ചെരിപ്പിനുള്ളില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയിൽ.കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ അജാസ് എന്ന യുവാവ് പിടിയിലായത്.910 ഗ്രാം വരുന്ന കഞ്ചാവ് ആണ് പിടിച്ചെടുത്തത്.


ചെരിപ്പിന്‍റെ തോൽ പൊളിച്ച്‌ അതിനുള്ളില്‍ ആണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം ഏഴ് ലക്ഷം രൂപയോളം വിലയുണ്ട്. അജാസിനെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യുറോയ്ക്ക് കൈമാറി.

0Shares