ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും

  • Post category:news
  • Reading time:1 min read
You are currently viewing ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും

ഗോവ: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. നാല്‍പത്തിയൊന്‍പതാമത് രാജ്യാന്തര ചലച്ചിത്രമേളയാണ് ഗോവയില്‍ വര്‍ണ്ണശോഭയില്‍ തിരിതെളിയുക. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് വൈകീട്ട് നാലര മണിക്കാണ് നടക്കുക. ജൂലിയന്‍ ലാന്‍ഡെയ്‌സ് സംവിധാനം ചെയ്ത ‘ദി ആസ്‌പേണ്‍ പേപ്പേഴ്‌സ’ആണ് ഉദ്ഘാടന ചിത്രം. 68 രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. നവംബര്‍ 28 ന് സമാപിക്കുന്ന മേളയില്‍ ജര്‍മന്‍ ചിത്രമായ സീല്‍ഡ് ലിപ്‌സാണ് സമാപന ചിത്രമായി പ്രദര്‍ശിപ്പിക്കുക.ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ, കേന്ദ്ര മന്ത്രിമാരായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, സുദിന്‍ മാധവ് ധവാലിക്കര്‍, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി എന്നിവര്‍ പങ്കെടുക്കും. ഇനി സിനിമാപ്രേമികളായ പതിനായിരങ്ങളാവും ഗോവയിലേയ്ക്ക് ഒഴുകിയെത്തുന്നത്.

0Shares