ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ യുദ്ധത്തിനുള്ള ശ്രമം; എസ്-400 മിസൈല്‍ ഖത്തറിന് കൈമാറുമെന്ന് റഷ്യ

  • Post category:news
  • Reading time:1 min read
You are currently viewing ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ യുദ്ധത്തിനുള്ള ശ്രമം; എസ്-400 മിസൈല്‍ ഖത്തറിന് കൈമാറുമെന്ന് റഷ്യ

റിയാദ്: അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലവിലുള്ള ബന്ധന്‍ വഷളാകാനാണ് പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമം നടത്തുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം ഖത്തറിന്മേല്‍ മറ്റു അറബ് രാഷ്ട്രങ്ങളെകൊണ്ട് നിരോധനം ഏര്‍പ്പെടുത്തുകയും അസ്വാരസ്യം ഉണ്ടാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോളിതാ ഖത്തറിനെ കൂട്ടുപിടിച്ച് യുദ്ധത്തിനുള്ള കോപ്പ് കൂട്ടുകയാണ് റഷ്യ. ഇതിന്റെ ഭാഗമായി എസ്-400 മിസൈല്‍ ഖത്തറിന് കൈമാറാന്‍ ഒരുങ്ങുകയാണ് റഷ്യ. ഇത് അറബ് രാഷ്ട്രങ്ങള്‍ക്കടയില്‍ വലിയ അതൃപ്തി ഉളവാക്കിയിട്ടുണ്ട്. കൈമാറിയാല്‍ സൈനിക നടപടി സ്വീകരിക്കുമെന്നാണ് സൗദി അറേബ്യയുടെ മുന്നറിയിപ്പെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ റഷ്യന്‍ ഭരണകൂടം വിഷയത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. ഖത്തറിന് ആയുധം കൈമാറാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് റഷ്യയുടെ നിലപാട്. ഇതോടെ അറബ് ലോകത്ത് എന്തുസംഭവിക്കുമെന്ന ആശങ്കയിലാണ് തദ്ദേശീയരും വിദേശിയരുമുള്ള അറബ് ലോകം. അമേരിക്കയും റഷ്യയും തങ്ങളുടെ അതീനതയിലുള്ള ആയുധ വിപണി സജീവമാകാനാണ് ശ്രമിക്കുന്നത്. ഇതിനായി രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം സൃഷ്ടിടക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തരം നീക്കങ്ങളിലൂടെ കോടികളുടെ വ്യാപാരമാണ് പാശ്ചാത്യ രാജ്യങ്ങള്‍ നടത്തിവരുന്നത്.

0Shares