
തിരുവനന്തപുരം: കള്ളവോട്ട് ആരു ചെയ്താലും മാപ്പർഹിക്കാത്ത തെറ്റാണെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. കള്ളവോട്ട് സംബന്ധിച്ചുള്ള എല്ലാ പരാതികളിലും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കള്ളവോട്ടിന്റെ കാര്യത്തിൽ സി.പി.എമ്മിന്റെ സംസ്ഥാന-ദേശീയ നേതൃത്വങ്ങൾ മൗനം വെടിയണമെന്നും സുധീരൻ കൂട്ടിച്ചേർത്തു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിൽ പെടുന്ന കണ്ണൂർ പിലാത്തറയിലെ ബൂത്തിലും ധർമ്മടത്തെ ബൂത്തിലും സി.പി.എം പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു.
