കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടു; നാളെ റംസാന്‍ ഒന്ന്

  • Post category:news
  • Reading time:1 min read
You are currently viewing കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടു; നാളെ റംസാന്‍ ഒന്ന്

കോഴിക്കോട് : മാസപ്പിറവി കണ്ടു, നാളെ റംസാന്‍ ഒന്ന്, കോഴിക്കോട് കാപ്പാടാണ് മാസപ്പിറവി കണ്ടത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കെ.വി. ഇമ്ബിച്ചമ്മദ്, തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവി, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ തൊടിയുര്‍ കുഞ്ഞു മുഹമ്മദ് മൗലവി എന്നിവരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

 

0Shares