Categories
കോണ്‍ഗ്രസ് ഗ്രൂപ്പ് യുദ്ധം തെരുവിലേക്ക്: രാജ്മോഹന്‍ ഉണ്ണിത്താന് നേരെ കൊല്ലത്ത് കൈയ്യേറ്റം.
Trending News

Also Read
കൊല്ലം: കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് നേരെ കൊല്ലത്ത് കൈയ്യേറ്റം. കൊല്ലം ഡി.സി.സി ഓഫീസിനടുത്താണ് സംഭവം. കോണ്‍ഗ്രസിന്റെ 131-ാംമത് ജന്മവാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചാണ് അക്രമം ഉണ്ടായത്. ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രാജ്മോഹന്‍ ഉണ്ണിത്താനെ ഒരു സംഘം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
കാറിലെത്തിയ അദ്ദേഹത്തെ തടയുകയും വാഹനത്തിന് നേരെ ചീമുട്ടയെറിയുകയും ചെയ്തു. അക്രമത്തിൽ കാർ ഭാഗികമായി തകർന്നു. രാജ്മോഹന്‍ ഉണ്ണിത്താനെതിരെയും കെ. മുരളീധരനെ അനുകൂലിച്ചും പ്രവര്‍ത്തകര്‍ ആവേശപൂർവ്വം മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു.
ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും കൊടിക്കുന്നില്‍ സുരേഷ് എം പിയും അടക്കമുള്ള നേതാക്കൾ പരിപാടിയില്‍ സംബന്ധിക്കുമ്പോഴായിരുന്നു ഉണ്ണിത്താനെതിരെയുള്ള അക്രമം അരങ്ങേറിയത്.
Sorry, there was a YouTube error.