കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടിട്ടില്ല;നടന്നത് നടിയും സുനിയും തമ്മിലുള്ള ഗൂഡാലോചന; രണ്ടാംപ്രതി മാര്‍ട്ടിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ കേസ് തലകീഴായി മറിയുന്നു; പ്രതി വാദിയാകുമ്പോൾ കുടുങ്ങുന്നത് കേരളാ പൊലീസോ?

  • Post category:news
  • Reading time:2 mins read
You are currently viewing കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടിട്ടില്ല;നടന്നത് നടിയും സുനിയും തമ്മിലുള്ള ഗൂഡാലോചന; രണ്ടാംപ്രതി മാര്‍ട്ടിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ കേസ് തലകീഴായി മറിയുന്നു; പ്രതി വാദിയാകുമ്പോൾ കുടുങ്ങുന്നത് കേരളാ പൊലീസോ?

കൊച്ചി: നടി ആക്രമിക്കപ്പെട്ടതല്ലെന്നും നടന്നത് നടിയും സുനിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത ഗൂഡാലോചനയായിരുന്നെന്നും രണ്ടാം പ്രതി മാർട്ടിന്റെ വെളിപ്പെടുത്തൽ. നിക്കും നടിക്കും തമ്മില്‍ ബന്ധമുണ്ടെന്നും ആക്രമണം കെട്ടുകഥയാണെന്നുമാണ് മാര്‍ട്ടിന്‍ പറയുന്നത്. പള്‍സര്‍ സുനിയുടെ ഫോണ്‍കോളുകള്‍ അറ്റന്‍ഡ് ചെയ്തത് നടിയായിരുന്നു. നടിയുടെ വീട്ടില്‍ എത്തുമ്പോള്‍ ഫോണ്‍ അവര്‍ക്ക് കൈമാറണമെന്ന് സുനി തന്നോടു പറഞ്ഞു. സുനി വല്ലതും പറഞ്ഞുവിട്ടോയെന്ന നടി ചോദിച്ചു. സുനിയുടെ ഫോണ്‍ വന്നപ്പോള്‍ നടി ഫോണ്‍ വാങ്ങി. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ശേഷം എ.സി ഓണാക്കിയ ശേഷം കാറില്‍ നിന്നും ഇറങ്ങാന്‍ നടി ആവശ്യപ്പെട്ടു. യാത്രയിലുടനീളം സുനിയുടെ ഫോണ്‍ എടുത്തത് നടിയായിരുന്നെ ന്നും മാര്‍ട്ടിന്‍ പറഞ്ഞു. മംഗളം ചാനല്‍ ആണ് പുതിയ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്.

എയര്‍പോര്‍ട്ട് സിഗ്നല്‍ എത്തുമ്പോള്‍ പറയണമെന്ന നിര്‍ദേശിച്ചു. സിഗ്നല്‍ എത്തിയപ്പോള്‍ അല്‍പ്പംകൂടി മുമ്പോട്ടു പോകാന്‍ പറഞ്ഞു. ഇടയ്ക്കിടെ എവിടെ എത്തി എന്ന് ചോദിച്ചുകൊണ്ടിരുന്നു. ഇവിടെ നിന്നും മൂന്നു പേര്‍ വാഹനത്തില്‍ കയറി. വഴിയരികില്‍ കാരാവന്‍ വണ്ടി കാണുമ്പോള്‍ നിര്‍ത്തണമെന്ന് പറഞ്ഞു. നടിയും ഇവരും തമ്മില്‍ കോടികളുടെ കണക്കു പറയുന്നുണ്ടായിരുന്നു. 80 കോടി, 150 കോടി എന്നെല്ലാം പറയുന്നത് കേട്ടു. നിന്റെ ഇഷ്ടംപോലെ ചെയ്തുകൊള്ളാന്‍ നടി പറഞ്ഞു. നടിയോട് ചേച്ചീ എന്തു ചെയ്യണമെന്ന് ചോദിച്ചു. പാലാരിവട്ടം കഴിഞ്ഞപ്പോള്‍ പള്‍സര്‍ സുനി കയറി. കാരവനില്‍ കയറിയ തന്നെ കയ്യും കാലും കെട്ടിയിട്ടു മര്‍ദ്ദിച്ചു.

തുടര്‍ന്ന് നടിയുണ്ടായിരുന്ന വാഹനം കാക്കനാടിന് ഓടിച്ചു പോയി. രാത്രി 7.38 മുതല്‍ നടി സുനിയുമായി സംസാരിച്ചത് 15 മിനിറ്റായിരുന്നു. കാക്കനാട് വിജനമായ സ്ഥലത്ത നടിയും സുനിയുമുള്ള വാഹനം നിര്‍ത്തിയിട്ടിരുന്നു. തന്നോട് ആ വാഹനം വീണ്ടു ഓടിക്കാന്‍ പറഞ്ഞ കാരാവനില്‍ നിന്നിറക്കി വിട്ടു. വാഹനത്തില്‍ സുനിയും നടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നീയെന്നെ ചതിക്കരുതെന്ന നടി സുനിയോട് പറയുന്നത് കേട്ടു. നിന്നെ ഏല്‍പ്പിച്ചയാളെ എനിക്ക് പൂര്‍ണ്ണ വിശ്വാസമാണെന്നു നടി സുനിയോട് പറഞ്ഞു. തുടര്‍ന്ന് നടിയെ കൊണ്ടാക്കാന്‍ സുനി ആവശ്യപ്പെടുകയും ലാല്‍ ക്രിയേഷന്‍സില്‍ കൊണ്ടാക്കാന്‍ നടി ആവശ്യപ്പെട്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

ആലുവ ജയിലില്‍ മാര്‍ട്ടിനെ പിതാവ് ആന്റണി സന്ദര്‍ശിച്ചപ്പോള്‍ പിതാവിനോട് എല്ലാം മാര്‍ട്ടിന്‍ തുറന്നുപറഞ്ഞിരുന്നു. യഥാര്‍ത്ഥ പ്രതികളില്‍ പലരും സാക്ഷി പട്ടികയിലാണ്. മാപ്പുസാക്ഷിയായ പോലീസുകാരന്‍ അനീഷും ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം. ലാലും നടിയും വധഭീഷണി മുഴക്കിയെന്നും മാര്‍ട്ടിന്‍ പറയുന്നു. തിരിച്ചറിയല്‍ പരേഡിനിടെയായിരുന്നു വധഭീഷണിയെന്നും പറഞ്ഞു.

0Shares