ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പാര്‍ലമെന്റില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. നിരവധി പുതുമകളോടെയാണ് ഇത്തവണത്തെ ബജറ്റ് സമ്മേളനം. ബജറ്റ് അവതരണം നേരത്തെയാക്കിയതാണ് ഒരു പ്രത്യേകത. 92 വര്‍ഷമായി തുടര്‍ന്നിരുന്ന പതിവ് രീതി അവസാനിപ്പിച്ച് റെയില്‍വേ ബജറ്റ് പൊതു ബജറ്റില്‍ ലയിപ്പിച്ച ശേഷമുള്ള ആദ്യ ബജറ്റ് സമ്മേളനമെന്ന പ്രത്യേകതയുമുണ്ട് ഈ വര്‍ഷത്തെ ബജറ്റ് അവതരണത്തിന്. പൊതു ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്ന് സഭയില്‍ വച്ചേക്കും.

ബഹളങ്ങളൊന്നുമില്ലാതെ ബജറ്റ് അവതരണം സാധ്യമാക്കാന്‍ മുഴുവന്‍ രാഷട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വ്വകക്ഷി യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ഇതിനോട് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം യോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും, ബജറ്റ് അവതരണം നേരത്തെയാക്കുന്നതിന് എതിരായ വിമര്‍ശനവും പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. നോട്ട് റദ്ദാക്കല്‍ നടപടിക്ക് ശേഷമുള്ള ആദ്യ ബജറ്റെന്ന നിലയിലും, അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലും നാളത്തെ ബജറ്റ് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.ബഹളങ്ങളൊന്നുമില്ലാതെ ബജറ്റ് അവതരണം സാധ്യമാക്കാന്‍ മുഴുവന്‍ രാഷട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വ്വകക്ഷി യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ഇതിനോട് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം യോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും, ബജറ്റ് അവതരണം നേരത്തെയാക്കുന്നതിന് എതിരായ വിമര്‍ശനവും പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. നോട്ട് റദ്ദാക്കല്‍ നടപടിക്ക് ശേഷമുള്ള ആദ്യ ബജറ്റെന്ന നിലയിലും, അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലും നാളത്തെ ബജറ്റ് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.
കേന്ദ്ര ബജറ്റിന് തുടക്കമായി;പുതുമകളും പ്രതീക്ഷകളും ഏറെ.