കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നിര്‍ത്തിവെച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നിര്‍ത്തിവെച്ചു.

കാസര്‍കോട്: കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നിര്‍ത്തിവെച്ചു. ഇന്നലെ രാത്രിയില്‍ തലപ്പാടിയിലും ഉള്ളാളിലുമായി മൂന്നു ബസുകള്‍ക്കെതിരെ കല്ലേറുണ്ടായതിനെത്തുടര്‍ന്നാണ് നിര്‍ത്തിവെച്ചത്.

 

മംഗലാപുരം ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാസര്‍കോട് -തലപ്പാടി റൂട്ടില്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കല്ലേറിനെത്തുടര്‍ന്നു അതു ഉപേക്ഷിച്ചു. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

0Shares