കാസര്‍കോട്: കെ.എസ്.ഇ.ബി കാസര്‍കോട് ടൗണ്‍ 33 കെ വി സബ്സ്റ്റേഷന്‍ ഉദ്ഘാടനവും കാസര്‍കോട് വൈദ്യുതിഭവന്‍ നിര്‍മ്മാണോദ്ഘാടനവും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിര്‍വഹിച്ചു. കേളുഗുഡൈയില്‍ സ്ഥാപിച്ച കാസര്‍കോട് ടൗണ്‍ 33 കെ വി സബ്സ്റ്റേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ച ശേഷമാണ് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് വൈദ്യുതിഭവന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്. ഊര്‍ജ പ്രതിസന്ധി നില നില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഊര്‍ജോത്പാദനം നടത്തുന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് ടൗണ്‍ 33 കെ വി സബ്സ്റ്റേഷന്‍ പരിധിയില്‍ കാസര്‍കോട് മുനിസിപ്പാലിറ്റി, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെടുന്നു. മുപ്പതിനായിരത്തോളം ഗുണഭോക്താക്കള്‍ക്ക് പുതിയ സബ്സ്റ്റേഷന്റെ പ്രയോജനം ലഭിക്കും.

ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ്, മുന്‍ എം എല്‍ എമാരായ കെ.പി സതീഷ് ചന്ദ്രന്‍, സി.എച്ച് കുഞ്ഞമ്പു, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം. അനന്തന്‍ നമ്പ്യാര്‍, അഡ്വ. സി വി ദാമോദരന്‍, അസീസ് കടപ്പുറം, വി.കെ രമേശ്, പി.കെ ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ഇലക്ട്രിക്കല്‍ വിതരണ സുരക്ഷാവിഭാഗം ഡയറക്ടര്‍ എന്‍. വേണുഗോപാല്‍ സ്വാഗതവും ഡെപ്യുട്ടി ചീഫ് എഞ്ചിനിയര്‍ എ.എസ് ജോര്‍ജ്കുട്ടി നന്ദിയും പറഞ്ഞു.