Categories
കളമശ്ശേരി (എച്ച്ഐഎല്‍) പൊട്ടിത്തെറി, 12 പേര്‍ക്ക് പരിക്ക്.
Trending News

Also Read
കൊച്ചി: കളമശ്ശേരി ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡില്‍ (എച്ച്ഐഎല്‍) വാതകം ചോര്‍ന്ന് പൊട്ടിത്തെറി. പ്ലാന്റ് മാനേജര്‍ അടക്കം 12 പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ രണ്ടുപേരുടെ നില ഗുരുതരം. ടാങ്കറില്‍ നിന്നും വാതകം പ്ലന്റിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
വായുവുമായി സമ്പര്‍ക്കമുണ്ടായാല്‍ തീപിടിക്കുന്ന വാതകമായ കാര്‍ബണ്‍ ഡൈ സള്‍ഫൈഡാണ് ചോര്‍ന്നത്. വെള്ളത്തില്‍ സൂക്ഷിക്കുന്ന ഈ വാതകം വലിയ ടാങ്കറില്‍ നിന്നും ചെറിയ ടാങ്കറിലേക്ക് മാറ്റുന്നതിനിടെയാണ് ചോര്‍ന്ന് തീപ്പിടുത്തം ഉണ്ടായത്. ടാങ്കറിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് മറ്റുള്ളവര്‍ക്ക് പരിക്കേറ്റത്. അഗ്നിശമന സേന എത്തി വാതകം തണുപ്പിക്കാനുള്ള ശ്രമത്തിലാണ്.
വാതകം പ്ലാന്റിലേക്കു മാറ്റുമ്പോള്‍ അതിന് ആനുപാതികമായി ടാങ്കറിനുള്ളില്‍ വെള്ളം കയറ്റി പുറത്തേക്കു വിടണം.
ഈ പ്രക്രിയയില്‍ വന്ന പിഴവാണു പൊട്ടിത്തെറിക്കു കാരണമെന്നാണ് പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ പൊട്ടിത്തെറിയുടെ യഥാര്‍ഥ കാരണം ശാസ്ത്രീയ അന്വേഷണത്തിനുശേഷമേ വ്യക്തമാകുകയുള്ളു.
Sorry, there was a YouTube error.