ഒമാന്‍: സലാലക്ക് സമീപം മിര്‍ബാതിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ കക്കാട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. സലാം, അസൈനാര്‍, അസൈനാര്‍, പരിത്തിക്കാട് ഇ.കെ അശ്റഫ് ഹാജി എന്നിവരാണ് മരിച്ചത്.
ഉമര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. രണ്ടു പേര്‍ സന്ദര്‍ശന വിസയില്‍ സലാലയിലെത്തിയവരായിരുന്നു. ഇന്ന് പുലര്‍ച്ചയോടെ ഡിവൈഡറില്‍ ഇടിച്ച് വാഹനം കത്തുകയായിരുന്നു. മൃതദേഹങ്ങള്‍ സലാല ഖബൂസ് ഹോസ്പിറ്റലിലേക്ക് മാറ്റി.
ഒമാനിലെ സലാലക്ക് സമീപം വാഹനാപകടം; മലപ്പുറം സ്വദേശികളായ മൂന്നുപേര്‍മരിച്ചു