
ന്യൂഡല്‍ഹി: വ്യവസായശാലകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നുമുള്ള പുകയും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങള്‍ പൊട്ടിച്ചപ്പോള്‍ ഉണ്ടായ പുകയും ചേര്‍ന്നാണ് ഡല്‍ഹിയുടെ അന്തരീക്ഷം മലിനമാക്കിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇവിടെ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളോട് പുറത്തിറങ്ങരുത് എന്ന് മുന്നറിയിപ്പും നല്‍കി. സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കുകയും ചെയ്തു.
ഇപ്പോഴിതാ, പുകമഞ്ഞിന്റെ ഭീകരത വെളിവാക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ആഗ്ര-നോയിഡ യമുന എക്സ്പ്രസ്സ് ഹൈവേയില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഒന്നിന് പിറകേ ഒന്നായി 18 കാറുകള്‍ വന്നു കൂട്ടിയിടിക്കുന്നതും ഇടിച്ച കാറുകളില്‍ നിന്ന് ആളുകള്‍ ഇറങ്ങിയോടുന്നതും ഈ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. പകല്‍ സമയത്ത് മഞ്ഞിന്റെ കാഠിന്യം കൂടിയതോടെയാണ് കാറുകള്‍ ഒന്നിന് പിറകേ ഒന്നായി കൂട്ടിയിടിച്ചത്.
