ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

  • Post category:news
  • Reading time:1 min read
You are currently viewing ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

കാസര്‍കോട്:  ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പെരിയടുക്ക ബെല്‍ റോഡിലെ സിദ്ദിഖ്  (29)ണ്  പോലീസിന്റെ പിടിയിലായത്. പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ്. മറ്റൊരാള്‍ക്ക് കൈമാറാനുള്ള ശ്രമമായിരുന്നുവെന്ന് സംശയിക്കുന്നു.07

60720_img-20161113-wa0061

കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ എസ് ഐ അജിത് കുമാര്‍, എസ് ഐ അമ്പാടി എന്നിവരും എ.ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കഞ്ചാവ് വേട്ട നടത്തിയത്. മംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് വില്‍പനയ്ക്ക് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ സിദ്ദീഖ് പോലീസിനോട് സമ്മതിച്ചു. നേരത്തെ തന്നെ അടിപിടികേസില്‍ പ്രതിയായിരുന്ന സിദ്ദീഖ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് കഞ്ചാവ് വില്‍പന നടത്തിയതെന്ന് പോലീസ് പറഞ്ഞു.

 

 

0Shares