
സൂര്യ ടി. വിയിലെ ലാഫിംഗ് വില്ല എന്ന പ്രോഗ്രാമില്‍ അഥിതിയായി എത്തിയ അന്ന/ ലിച്ചി മമ്മൂട്ടി തന്റെ അച്ഛനായി അഭിനയിച്ചോട്ടെ എന്ന് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ മെഗാ താരത്തിന്റെ ഫാൻസിൽ നിന്നും ശക്തമായ സോഷ്യൽ മീഡിയാ ആക്രമണമാണ് നേരിട്ടത്. തുടര്‍ന്ന് താന്‍ ആ രീതിയില്‍ അല്ല അങ്ങനെ പറഞ്ഞത് എന്നും, അത് വളച്ചൊടിച്ച ഒന്നാണെന്നും അന്ന തന്റെ ഫേസ്ബുക് പേജിലെ ലൈവ് വിഡിയോയില്‍ പറഞ്ഞിരുന്നു. വീഡിയോയിലൂടെ കരഞ്ഞാണ് അന്ന തന്റെ അഭിപ്രായത്തിന് മാപ്പ് പറഞ്ഞത്.

ഇപ്പോള്‍ അന്നയെ അനുകൂലിച്ച് റിമ രംഗത്ത് വന്നിരിക്കുകയാണ്. അന്ന എന്തിനാണ് ഇങ്ങനെ കരഞ്ഞ് മാപ്പ് പറയുന്നതെന്നും അദ്ദേഹത്തിന് ഇങ്ങനെയൊരു അച്ഛന്‍ വേഷം ചെയ്യാന്‍ കഴിയില്ലെന്നാണോ ഇക്കൂട്ടര്‍ ചിന്തിക്കുന്നതെന്നും റിമ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഒരു സൂപ്പര്‍താരം തന്റെ അച്ഛനായി അഭിനയിക്കൂ എന്നുപറഞ്ഞതിനാണ് ലിച്ചിയെ എല്ലാവരും ചേര്‍ന്ന് ട്രോള്‍ ചെയ്തത്. അദ്ദേഹം അത് മികച്ചതാക്കും എന്നാണ് എനിക്ക് തോന്നുന്നത്. മുന്‍കാല സിനിമകള്‍ നോക്കിയാല്‍ അത് മനസ്സിലാകുമെന്നും റിമ പറയുന്നു.
