
ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ ഇൻസ്റ്റഗ്രമിൽ പങ്കുവച്ച് സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സഹോദരി അനം മിർസയ്ക്കൊപ്പം പാരിസ് യാത്രയ്ക്കിടെയെടുത്ത് ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്തിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള ടർട്ടിൽ നെക് ഡ്രസ്സിലുള്ള ചിത്രമാണ് ആരാധകരുടെ മനം കവര്‍ന്നത്. അതില്‍ അതീവസുന്ദരിയായാണ് താരത്തെ കാണുന്നത്.

ബീജ് ഓവർകോട്ട് നൽകുന്ന പ്രൗഡിയാണ് വസ്ത്രത്തിന്റെ പ്രത്യേകത. സാനിയയുടെ ഗൂച്ചി ബെൽറ്റ് ആണ് വസ്ത്രത്തെ കൂടുതൽ സ്റ്റൈലിഷാക്കുന്നത്. ഈ ബെൽറ്റിന് 39,229 രൂപയാണ് വില.
https://www.instagram.com/p/B2kOJjqHkum/?utm_source=ig_web_copy_link
ഫ്രഞ്ച് ഫാഷൻ കമ്പനിയായ ലൂയി വെറ്റോൺ ഒരുക്കിയ ടൈം ഔട്ട് കലക്ഷനിൽ നിന്നുള്ള റോസ് സ്നീക്കേഴ്സ് ആണ് മറ്റൊരു ആകർഷണം. 66,496 രൂപയാണ് ഈ സ്നീക്കേഴ്സിന്റെ വില. ലൂയി വെറ്റോൺ ഡിസൈനിലുള്ള ക്രോസ് ബോഡി ബാഗും കൂടിയായപ്പോള്‍ ലുക്ക് കമ്പ്ലീറ്റ്…
https://www.instagram.com/p/B2rEoYDnlGq/?utm_source=ig_web_copy_link
