കാസർകോട്: ജില്ലയുടെ സമഗ്രവികസനത്തിന് ഡോ.പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത കാസര്‍കോട് വികസന പാക്കേജിൻ്റെ സ്‌പെഷ്യല്‍ ഓഫീസറായി കേരള കാര്‍ഷിക സര്‍വകലാശാല കണ്‍ട്രോളര്‍ ഇ.പി രാജ്‌മോഹനനെ നിയമിച്ചു.
ജില്ലാ ധനകാര്യ ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍, ജില്ലാ ഫിനാന്‍സ് ഓഫീസര്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ പദവികള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഹൈസ്‌കൂള്‍ അധ്യാപകനായി കാഞ്ഞങ്ങാട് സൗത്ത്, പടന്നകടപ്പുറം, ഉദിനൂര്‍ എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.
പ്രവര്‍ത്തന മികവിന് മുഖ്യമന്ത്രിയുടെ ഇന്നവെഷന്‍ അവാര്‍ഡും രണ്ടുതവണ ഗുഡ് സര്‍വീസ് എന്‍ട്രിയും കരസ്ഥമാക്കിയിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബി.എ എക്കണോമിക്‌സ് പരീക്ഷയില്‍ രണ്ടാംറാങ്കും മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് എം.എ എക്കണോമിക്‌സ് പരീക്ഷയില്‍ സ്വര്‍ണ്ണമെഡലോടെ ഒന്നാം റാങ്കും കരസ്ഥമാക്കിയാണ് ചന്തേര സ്വദേശിയായ ഇദ്ദേഹം ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിച്ചത്.
