ന്യൂഡല്‍ഹി: ഇ വിസയില്‍ ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് സിം കാര്‍ഡുകള്‍ സൗജന്യമായി നല്കി ബി.എസ്.എന്‍.എല്‍. ഇവര്‍ നല്കുന്ന സിം കാര്‍ഡില്‍ 50 രൂപയുടെ ടോക് ടൈമും 50 എംബി നെറ്റും സൗജന്യമാണ്. ഡല്‍ഹിയില്‍ ടൂറിസം മന്ത്രി മഹേഷ് ശര്‍മയാണ് പുതിയ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 
ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തുന്ന സഞ്ചാരികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുക. ഇത് പിന്നീട് 15 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും. പദ്ധതിയിലൂടെ നല്കുന്ന സിം കാര്‍ഡുകള്‍ക്ക് 30 ദിവസമാണ് കാലാവധി. കൂടാതെ, സിം കാര്‍ഡുമായും സര്‍വീസുമായും ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി 12 ഭാഷകളിലുള്ള ഹെല്പ് ലൈന്‍ സേവനവും ഏര്‍പ്പെടുത്തും.