ഇന്ത്യന്‍ വസ്ത്രമണിഞ്ഞ അമേരിക്കന്‍ ടി.വി താരം വിവാദത്തില്‍ ; സംഗീതജ്ഞയും എഴുത്തുകാരിയുമായ 25 കാരിയാണ് അവാര്‍ഡ് വേളയില്‍ അണിഞ്ഞ വേഷത്തെ ചെല്ലി വിവാദത്തിലായത്.

  • Post category:news
  • Reading time:2 mins read
You are currently viewing ഇന്ത്യന്‍ വസ്ത്രമണിഞ്ഞ അമേരിക്കന്‍ ടി.വി താരം വിവാദത്തില്‍ ; സംഗീതജ്ഞയും എഴുത്തുകാരിയുമായ 25 കാരിയാണ് അവാര്‍ഡ് വേളയില്‍ അണിഞ്ഞ വേഷത്തെ ചെല്ലി വിവാദത്തിലായത്.

ന്യൂയോര്‍ക് : ഇന്ത്യന്‍ മോഡല്‍ വസ്ത്രമണിഞ്ഞ അമേരിക്കകാരി വിവാദത്തിലായി. സംഗീതജ്ഞയും എഴുത്തുകാരിയും അമേരിക്കന്‍ റിയാലിറ്റി ടി.വി. താരവുമായ ഫറാഹ് ലിന്‍ എബ്രഹാം എന്ന 25 കാരിയാണ് വിവാദ നായിക. കഴിഞ്ഞ ദിവസം അമേരിക്കയില്‍ നടന്ന എം.ടി.വി. അവാര്‍ഡ് വേളയില്‍ ഫറാഹ് അണിഞ്ഞ വേഷത്തെ ചെല്ലിയാണ് ഇപ്പോള്‍ വിവാദം ഉടലെടുത്തിരിക്കുന്നത്. ഇത് ആദ്യമല്ല ഫറാഹ് വിവാദത്തില്‍ അകപ്പെടുന്നത്. വിവാദങ്ങളിലൂടെയാണ് ഫറാഹ് വളര്‍ന്നത് തന്നെ അന്നൊക്കെ അതിനു കാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോളുണ്ടായിരിക്കുന്ന വിവാദം ഫറാഹ് അണിഞ്ഞ വസ്ത്രത്തെ കുറിച്ചാണ് എന്ന്മാത്രം. ഫറാഹ് വിവാദത്തില്‍ അകപ്പെട്ടു തുടങ്ങാന്‍ കാരണം ഇതാണ്. സിറിയന്‍-ഇറ്റാലിയന്‍ മാതാപിതാക്കളുടെ മകനായി ജനിച്ചയാള്‍ ആണ് ഫറാഹിന്റെ പിതാവ്. മാതാവാകട്ടെ ഡെന്മാര്‍ക്ക്, സിസിലി നാടുകളില്‍ നിന്നുള്ളവരുടെ വംശപരമ്പരയില്‍ പിറന്നവളും. അതുകൊണ്ട് തന്നെ എന്നും വിവാദങ്ങളുടെ കൂട്ടുകാരി ആയിരുന്നു ഫറാഹ്. കോളേജില്‍ പഠിച്ചിരുന്ന സമയത്ത് ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്ത വ്യക്തിയാണ് ഫറാഹ്. പിന്നീട് ടി.വി.യില്‍ എത്തിയതു തന്നെ വിവാദമായ ഒരു ഡോക്യൂമെന്ററിയിലൂടെ ആണ്. എം.ടി.വി. നിര്‍മ്മിച്ച 16 and pregnant എന്ന റിയാലിറ്റി ഷോയില്‍ തന്റെ ഗര്‍ഭകാലവും മാതൃത്വത്തിന്റെ ആദ്യ നാലുമാസവും അവതരിപ്പിച്ചു കൊണ്ടാണ് ഈ രംഗത്തേക്ക് വന്നത്. ഫറാഹ് പിന്നീട് teen mom എന്ന രണ്ടാം ഭാഗത്തിലും അഭിനയിച്ചു. പിന്നീട് ഫറാഹിന്റെ ജീവിതത്തില്‍ വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു. അങ്ങനെ വിവാദങ്ങളിലൂടെ അവള്‍ പ്രശസ്തയായി.

എന്നാല്‍ ഇപ്പോളുണ്ടായിരിക്കുന്ന വിവാദം അവാര്‍ഡ് വേളയില്‍ ഫറാഹ് അണിഞ്ഞ വേഷത്തിലാണ് എന്നതാണ് മറ്റൊരു കാര്യം. ബോളിവുഡ് നടികള്‍ അണിയാറുള്ള വേഷത്തില്‍ ഫറാഹ് വന്നത് ആര്‍ക്കും ഇഷ്ടപ്പെട്ടില്ല. യാതൊരു ബന്ധവും ഇല്ലാത്ത ഒരു സംസ്‌കാരത്തിന്റെ ഭാഗമായ വേഷവിധാനങ്ങളോടെ ഫറാഹ് എന്തിനു വന്നു എന്നായിരുന്നു ചിലരുടെ ചോദ്ദ്യം. താള്‍ ബൗട്ടിക് ആന്‍ഡ് ബ്രൈഡല്‍ എന്ന സ്ഥാപനം ആയിരുന്നു ഫറാഹിന്റെ വേഷം ഒരുക്കിയത്. കൈയില്‍ മൈലാഞ്ചിയും ശരീരത്തിലാകെ ഭാരതീയ ശൈലിയില്‍ ഉള്ള ആഭരണങ്ങളും അണിഞ്ഞെത്തിയ ഫറാഹിന് പക്ഷേ വിമര്‍ശനങ്ങളേറ്റിട്ടും യാതൊരു കുലുക്കവുമില്ലാതേ പരിപാടി അവതരിപ്പിച്ചു. ആരുടെ വിമര്‍ശനവും താന്‍ ശ്രദ്ധിക്കുന്നില്ല എന്നായിരുന്നു ഫറാഹിന്റെ പ്രതികരണം. ഈ ചുവന്ന പരവതാനിയിലേക്ക് ഒരു വേഷമല്ല പകരം ഒരു സംസ്‌കാരത്തെയാണ് ഞാന്‍ കൊണ്ടുവന്നത്, മനോഹരങ്ങളായ മറ്റു സംസ്‌കാരങ്ങളെ മനസ്സിലാക്കുവാനും അതിന്റെ ഗുണങ്ങളെ അനുഭവിക്കുവാനും ഉള്ള പ്രചോദനം നല്‍കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. വിമര്‍ശകരുടെ വാക്കുകള്‍ എന്നെ തെല്ലും ബാധിക്കുന്നില്ല എന്നും ഫറാഹ് പറഞ്ഞു. തനിക്ക് പേര് നേടാനായി ഒരു സംസ്‌കാരത്തെ കൂട്ടുപിടിച്ചു എന്ന ആരോപണത്തിനും മറുപടിയായിരുന്നു ഫറാഹിന്റെ ഈ വാക്ക്.

0Shares