ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ഹെര്‍ബേര്‍ട്ട് വാക്കര്‍ ബുഷ് അന്തരിച്ചു. 94 വയസായിരുന്നു. അമേരിക്കയുടെ 41-ാം പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്. 1989 മുതല്‍ 1993 വരെയാണ് ജോര്‍ജ് ബുഷ് സീനിയര്‍ അമേരിക്കയുടെ പ്രസിഡന്റായിരുന്നത്. ഗള്‍ഫ് യുദ്ധകാലത്തെ അമേരിക്കന്‍ ഇടപെടല്‍ ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലായിരുന്നു. പാര്ക്കിന്സണ് രോഗം ബാധിച്ച അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. 1924 ജൂണ്‍ 12ന് അമേരിക്കയിലെ മിലിട്ടണിലായിരുന്നു ജനനം.
ബാര്ബാരയാണ് ഭാര്യ. ജോര്‍ജ് ഡബ്ല്യൂ ബുഷ് അടക്കം അഞ്ച് മക്കളുണ്ട്. യാലേ യൂനിവേഴ്സിറ്റിയില്‍നിന്ന് ബിരുദം നേടിയ ശേഷം ഓയില്‍ കമ്പനി നടത്തയിരുന്നു. നാല്പതാം വയസിലാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് പ്രവേശിച്ചത്. 1964 ആയിരുന്നു ആദ്യ തിരഞ്ഞെടുപ്പ് വിജയം. യു.എന്നിന്റെ അംബാസിഡറായും റിപ്പബ്ലിക്കന്‍ നാഷ്ണല്‍ കമ്മിറ്റിയുടെ ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിരുന്നു.
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്ഡ.ബ്ല്യു ബുഷ് അന്തരിച്ചു