അപലപനീയം; ത്രിപുരയില്‍ ലെനിന്റെ പ്രതിമയും തമിഴ്‌നാട്ടില്‍ പെരിയാര്‍ ഇവി.രാമസ്വാമി നായ്ക്കറുടെ പ്രതിമയും തകര്‍ത്ത സംഭവങ്ങളോട് പ്രതികരണവുമായി പ്രധാനമന്ത്രി മോദി

  • Post category:news
  • Reading time:1 min read
You are currently viewing അപലപനീയം; ത്രിപുരയില്‍ ലെനിന്റെ പ്രതിമയും തമിഴ്‌നാട്ടില്‍ പെരിയാര്‍ ഇവി.രാമസ്വാമി നായ്ക്കറുടെ പ്രതിമയും തകര്‍ത്ത സംഭവങ്ങളോട് പ്രതികരണവുമായി പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: തെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ത്രിപുരയിലും തമിഴ്‌നാട്ടിലും പ്രതിമകള്‍ തകര്‍ത്തത സംഭവം അപലപനീയമായി പോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.സംഭവങ്ങളില്‍ അന്വേഷണം നടത്തി എത്രയും വേഗം നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനോട് അദ്ദേഹം ആവശ്യപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ത്രിപുരയില്‍ ലെനിന്റെ പ്രതിമയും തമിഴ്‌നാട്ടില്‍ പെരിയാര്‍ ഇവി.രാമസ്വാമി നായ്ക്കറുടെ പ്രതിമയും തകര്‍ത്ത സംഭവങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അതിനിടയില്‍ ബി.ജെ.പിയുടെ കോയമ്പത്തൂര്‍ ഓഫീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണമുണ്ടായതും സ്ഥിതി സംഘര്‍ഷഭരിതമാക്കി.

0Shares