
കാസർകോട്: പ്രിൻ്ററുടേയും പബ്ലിഷറുടേയും പേരുവിവരങ്ങള്‍ ചേര്‍ക്കാതെ കോപ്പികളുടെ എണ്ണം രേഖപ്പെടുത്താതെ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി അച്ചടിച്ച് പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.

മാതൃകാ പെരുമാറ്റച്ചട്ടലംഘനത്തിനും ജനപ്രാതിനിധ്യ നിയമ പ്രകാരവുമാകും കേസെടുക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്താതെ പോസ്റ്ററുകളും നോട്ടീസുകളും വിതരണം ചെയ്യുന്നതായി ജില്ലയിലെ പ്രിന്റിംഗ് സ്ഥാപനങ്ങള്‍ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് കളക്ടറുടെ തീരുമാനം.
