ഇടുക്കി: ഗണിതശാസ്ത്ര അധ്യാപികയെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ പഠന സമയം കഴിഞ്ഞിട്ടും ക്ലാസ്സിൽ തന്നെ കുത്തിയിരുന്നു. രാത്രിയും പഠനം നടത്തിയാണ് കുട്ടികൾ പ്രതിഷേധിച്ചത്. ആൺകുട്ടികളും പെൺകുട്ടികളുമടക്കം 26 പേരടങ്ങുന്ന ഒരു ക്ലാസ്സിലെ കുട്ടികൾ ഒന്നിച്ചാണ് പ്രതിഷേധിച്ചത്. ഇവർക്ക് പിന്തുണയുമായി രക്ഷിതാക്കളും രംഗത്ത് വന്നു. പത്താം ക്ലാസ് പരീക്ഷയ്ക്ക് അധികം നാളുകള്‍ ഇല്ലാതിരിക്കെ അധ്യാപികയെ സ്ഥലം മാറ്റിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് രക്ഷിതാക്കളും വ്യക്തമാക്കി. അരിക്കുഴ ഗവ ഹൈസ്കൂളിലാണ് സംഭവം.
ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടതു മുതല്‍ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടി വരുന്ന സ്കൂളാണ് അരിക്കുഴ ഗവ. ഹൈസ്കൂള്‍. ഈ വര്‍ഷം 26 കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ നൂറു ശതമാനം വിജയം നേടാനുള്ള കഠിന പരിശ്രമത്തിലാണ്. ഇതിനിടെയാണ് ഗണിത ശാസ്ത്രം അധ്യാപികയെ കാഞ്ഞിരമറ്റം ഹൈസ്കൂളിലേക്ക് മാറ്റി കഴിഞ്ഞ അഞ്ചിന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്.
അധ്യാപികയെ സ്ഥലം മാറ്റിയത് വിദ്യാര്‍ത്ഥികൾക്ക് ഇഷ്ട്ടപെട്ടില്ല; പഠന സമയം കഴിഞ്ഞിട്ടും പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ക്ലാസ്സിൽ തന്നെ കുത്തിയിരുന്നു; പിന്തുണയുമായി രക്ഷിതാക്കൾ