അഞ്ച് മിനിറ്റില്‍ കോടികള്‍ ലാഭം കൊയ്ത് അലിബാബ.

  • Post category:news
  • Reading time:1 min read
You are currently viewing അഞ്ച് മിനിറ്റില്‍ കോടികള്‍ ലാഭം കൊയ്ത് അലിബാബ.

ബെയ്ജിംഗ്: ഒരു ദിവസം കൊണ്ട്  അലിബാബക്ക് കിട്ടിയത് കോടികള്‍. ഒരു ദിനം മാത്രം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ ഇ കൊമേഴ്‌സ് ഭീമന്‍മാരായ ആലിബാബ ചൈനയില്‍ നിന്നും നേടിയത് കോടികള്‍. വില്‍പന തുടങ്ങി ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ കമ്പനി 6700 കോടി രൂപ(ഒരു ബില്യണ്‍ ഡോളര്‍) നേടി. ആദ്യ ഒരു മണിക്കൂറില്‍ നടന്നത് 33,515 കോടിയുടെ(അഞ്ച് ബില്യണ്‍ ഡോളര്‍) വില്‍പനയാണ്. കഴിഞ്ഞ വര്‍ഷം അഞ്ച് ബില്യണ്‍ ഡോളറിന്റെ വില്‍പന നടക്കാന്‍ ഒന്നര മണിക്കൂര്‍ സമയമെടുത്തിരുന്നു. വിറ്റഴിഞ്ഞവയില്‍ മുന്‍കൂര്‍ ആയി ബുക്ക് ചെയ്ത ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുമെന്ന് അലിബാബ പറഞ്ഞു. മൊബൈല്‍ ഫോണിലൂടെയാണ് 85 ശതമാനം ആളുകളും ഉല്‍പ്പന്നങ്ങള്‍ ബുക്ക് ചെയ്തത്. എല്ലാ വര്‍ഷവും നവംബര്‍ പതിനൊന്നിനാണ് അലിബാബയുടെ മെഗാസെയില്‍ നടക്കാറുള്ളത്.

aali-bava

aliexpress

2015-11-11-image-4

0Shares