‘ഹമാരാ വിധായക് കൈസാ ഹോ? രാകേഷ് സിംഘ ജൈസാ ഹോ'(നമ്മുടെ എം.എല്‍.എ എങ്ങനെയാകണം? രാകേഷ് സിംഹയെപ്പോലെയാകണം) തീപ്പൊരി വീഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing ‘ഹമാരാ വിധായക് കൈസാ ഹോ? രാകേഷ് സിംഘ ജൈസാ ഹോ'(നമ്മുടെ എം.എല്‍.എ എങ്ങനെയാകണം? രാകേഷ് സിംഹയെപ്പോലെയാകണം) തീപ്പൊരി വീഡിയോ കാണാം

ഷിംല: ചെങ്കൊടിയുമേന്തി ചരിത്രത്തിലാദ്യമായി ഹിമാചല്‍ നിയമസഭയില്‍ കയറിയ സി.പി.ഐ.എം എം.എല്‍.എ. ഭീഷണിക്കും വധശ്രമങ്ങള്‍ക്കും മുന്നില്‍ പകച്ചുപോവാതെ സമരം ചെയ്യതിരുന്നു രാകേഷ് സിംഘ.അതേസമയംതന്നെ സമരത്തിന് നേതൃത്വം കൊടുത്തതിന്റെ പേരില്‍ ഫാക്ടറി ഉടമകള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചൊരു ചരിത്രം കൂടിയുണ്ട് സിംഹയ്ക്ക്.

ഹിമാചല്‍പ്രദേശ് സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാകേഷ് പൊതുരംഗത്ത് വന്നത്. ഭരണകൂടത്തിനെതിരെ തുടര്‍ച്ചയായ പോരാട്ടം നടത്തി, ഒട്ടേറെ തവണ പൊലീസ് മര്‍ദനങ്ങള്‍ക്ക് വിധേയനായി. കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു.ധീരമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. തൊഴിലാളികള്‍ക്കൊപ്പം നിന്ന നേതാവ്.അങ്ങനെ 1993ലാണ് ഷിംലയില്‍നിന്ന് നിയമസഭയിലേക്ക് വിജയിച്ച രാകേഷ് സിംഹ
ഭരണവര്‍ഗത്തെ ഞെട്ടിച്ചത്.

കിന്നോറില്‍ വാംഗ്തൂ കര്‍ചം ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട തൊഴിലാളി സമരത്തിനിടെ രാകേഷ് സിംഹക്കെതിരായുണ്ടായ അക്രമം വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. രാകേഷ് സിംഘ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്ന വീഡിയോയാണ്‌ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

0Shares