തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്. സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് കാണിച്ചുള്ള പെണ്‍കുട്ടിയുടെ കത്ത് പുറത്ത്. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോള്‍ പ്രതിഭാഗം അഭിഭാഷകനാണ് പെണ്‍കുട്ടിയുടെ കത്ത് കോടതിയില്‍ ഹാജരാക്കിയത്. സ്വാമി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും കത്തില്‍ പെണ്‍കുട്ടി പറയുന്നുണ്ട്. തന്റെ സുഹൃത്തായ അയ്യപ്പദാസും കൂട്ടാളിയും ചേര്‍ന്നാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നാണ് കത്തില്‍ പറയുന്നത് എന്നാണ് വിവരം.

എന്നാല്‍ കത്തിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ ഇത് സംബന്ധിച്ച് സ്ഥിരീകരണവും നടപടിയുമുണ്ടാകു എന്ന് കോടതി അറിയിച്ചു. ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണോ പെണ്‍കുട്ടി ഇത്തരത്തില്‍ കത്തെഴുതിയതെന്ന് പരിശോധിച്ച ശേഷമേ കോടതി ഇക്കാര്യത്തില്‍ കൂടുതല്‍ നടപടിയെടുക്കുള്ളൂ.