സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം 40 തടവുകാര്‍ ജയില്‍ ചാടി

  • Post category:news
  • Reading time:1 min read
You are currently viewing സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം 40 തടവുകാര്‍ ജയില്‍ ചാടി

യാങ്കോണ്‍: സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം 40 തടവുകാര്‍ ജയില്‍ ചാടി. മ്യാന്‍മറിലെ കയിന്‍ സംസ്ഥാനത്തെ ജയിലില്‍ നിന്നുമാണ് 40 തടവുകാര്‍ രക്ഷപെട്ടത്. തടവുകാരുടെ ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു.രക്ഷപ്പെട്ടവരില്‍ ചിലരെ പിടികൂടി. ബാക്കിയുള്ള തടവുകാര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു ഇവര്‍.

0Shares