
ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകളുടെ ജീവിതത്തിലെ ദുരന്തമായിരുന്ന മുത്തലാഖ് എന്ന ദുരാചാരത്തിന് അന്ത്യം കുറിച്ച സുപ്രീംകോടതി ഉത്തരവിന് പരസ്യലംഘനം. വിധിയെ മറികടന്ന് രാജസ്ഥാനിൽ യുവതിയെ ഫോണിലൂടെ മൊഴി ചൊല്ലി. മൂന്നു തവണ തലാഖ് ചൊല്ലിയുള്ള മുസ്ലിം വിവാഹമോചന രീതി ഭരണഘടനയ്ക്കും ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കും വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കിയിട്ടു ള്ളതാണ്.

ജോധ്പൂർ സ്വദേശി അഫ്‌സാനയെയാണ് ഭർത്താവ് ഫോണിലൂടെ മൊഴി ചൊല്ലിയത്. മൊഴി ചൊല്ലുന്നതിന് രണ്ട് ദിവസം മുമ്പ് അഫ്‌സാനയുടെ ഭർത്താവ് മുന്ന മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അഫ്‌സാനയെ ഫോൺ വഴി മൊഴി ചൊല്ലിയത്. എട്ട് വർഷം മുമ്പാണ് അഫ്‌സാനയെ മുന്ന വിവാഹം ചെയ്തത്. ഇവർക്ക് രണ്ട് മക്കളുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ ഇയാൾ അഫ്‌സാനയെ നിരന്തരം പീഡിപ്പിച്ചിരുന്നു. 2015ൽ അഫ്‌സാനയെ മണ്ണെണ്ണ ഒഴിച്ച് തീവെച്ച് കൊല്ലാനും ശ്രമം നടന്നിരുന്നു. ഈ സംഭവത്തിൽ മുന്നക്കും മാതാപിതാക്കൾക്കുമെതിരെ കേസ് നിലനിൽക്കുന്നുണ്ട്.
