ന്യൂഡല്‍ഹി: ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ചുള്ള കേസ് പുനരന്വേഷണത്തിന് ഉത്തരവ്. സുനന്ദയുടെ ദുരൂഹ മരണം പുനരന്വേഷിക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്കാണ് ഉത്തരവിട്ടത്. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ചില നിര്‍ണായക തെളിവുകള്‍ ഒരു ദേശീയ മാധ്യമം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണം. കേസന്വേഷിക്കുന്നത് നാലംഗ ഉന്നത ഉദ്യോഗസ്ഥരാണ്. 2014 ജനുവരി 17നാണ് ദുരൂഹ സാഹചര്യത്തില്‍ സുനന്ദ പുഷ്കര്‍ മരണപ്പെടുന്നത്.